തലശേരി അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം സംഘാടകസമിതി ഓഫീസ് തുറന്നു
തലശേരി 25ാമത് അന്താരാഷ്‌ട്ര ചലച്ചിത്രോത്സവ സംഘാടകസമിതി ഓഫീസ് തിരുവങ്ങാട് സ്‌പോർടിങ്ങ്‌യൂത്ത്‌സ് ലൈബ്രറിയിൽ പ്രവർ്ത്തനം ആംഭി്ച്ചു. എ എൻ ഷംസീർ എംഎൽഎ ഓഫീസ് ഉദ്‌ഘാടനം നിർവഹിച്ചു.
നഗരസഭാധ്യക്ഷ കെ എം ജമുനറാണി അധ്യക്ഷയായി. വൈസ്‌ചെയർമാൻ വാഴയിൽശശി, കെ കെ മാരാർ, ലിബർട്ടിബഷീർ, പ്രദീപ് ചൊക്ലി, ജിത്തുകോളയാട് എന്നിവർ സംസാരിച്ചു. 23 മുതൽ 27വരെയാണ് ചലച്ചിത്രോത്സവത്തിന് തലശേരി വേദിയാവുന്നത്. ഫിലിംഫെസ്‌റ്റിവൽ ഹെൽപ് ഡെസ്‌ക് എല്ലാദിവസവും രാവിലെ 10 മുതൽ 5വരെ പ്രവർത്തിക്കും. ഫോൺ: 0490–-2320818.
ليست هناك تعليقات
إرسال تعليق