കടകൾ അടച്ചിടും, വഴി തടയും; ഭാരത് ബന്ദ് പ്രഖ്യാപിച്ചു
വ്യാപാരികളുടെ ദേശീയ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. വ്യാപാരികൾക്ക് ദുരിതമേകുന്ന ചരക്കുസേവന നികുതിയിലെ സങ്കീർണ്ണതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബന്ദ് പ്രഖ്യാപിച്ചത്. റോഡുകൾ ഉപരോധിക്കുമെന്നും സംഘടന അറിയിച്ചു. വാഹന ഗതാഗത രംഗത്തെ സംഘടനയായ ഓൾ ഇന്ത്യ ട്രാൻസ്പോർട്ട് വെൽഫെയർ അസോസിയേഷൻ ബന്ദിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق