Header Ads

  • Breaking News

    ഭരണാനുമതി ലഭിച്ചു



    മുഖ്യമന്ത്രി പിണറായി വിജയന്റെ എം എല്‍ എ ഫണ്ടില്‍ നിന്നും 22.84 ലക്ഷം രൂപ വിനിയോഗിച്ച് പെരളശ്ശേരി എ കെ ജി സ്മാരക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പിണറായി എ കെ ജി മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പാലയാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ചാല ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്ക് ഡൈനിംഗ് ഹാളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

    ടി വി രാജേഷ് എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും 70,000 രൂപ വിനിയോഗിച്ച് മാട്ടൂല്‍ നോര്‍ത്ത് മാപ്പിള യു പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ്‌റൂം സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സൗണ്ട് സിസ്റ്റവും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
    ജയിംസ് മാത്യു എം എല്‍ എയുടെ പ്രതേ്യക വികസന നിധിയില്‍ നിന്നും ഏഴ് ലക്ഷം രൂപ വിനിയോഗിച്ച് കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കീരിയാട് മൂലയില്‍ കാവ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad