Header Ads

  • Breaking News

    നാടന്‍ തോക്കുകളും തിരകളുമായി കടന്നപ്പള്ളിയില്‍ പിടിയിലായ ആളെ റിമാന്‍ഡ് ചെയ്തു



    തളിപ്പറമ്പ്: 

    രണ്ട് നാടന്‍ തോക്കും ഏഴ് തിരകളുമായി ഒരാളെ പരിയാരം പൊലിസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ നടത്തിയ പരിശോധനയില്‍ കടന്നപ്പള്ളി പാടിയില്‍ വെച്ചാണ്

    പ്രിന്‍സിപ്പല്‍ എസ്.ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുവാമ്പ ഓടമുട്ട് സ്വദേശി നടുപ്പറമ്പില്‍ വീട്ടില്‍ രത്നാകരനെ(69) അറസ്റ്റ് ചെയ്തത്.

    പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട രത്നാകരന്റെ കൂട്ടാളി ചട്ടയോള്‍ മുരളിക്കു വേണ്ടിയുളള അന്വേഷണം ഊര്‍ജ്ജിതമാക്കി. കടന്നപ്പള്ളി, പാണപ്പുഴ, പറവൂര്‍, കാരക്കുണ്ട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്

    നിരവധി നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പ്രിന്‍സിപ്പിള്‍ എസ്.ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്.ഐ ശശിധരന്‍, സീനിയര്‍ സി.പി.ഒമാരായ സുകേഷ്, മോഹനന്‍, സി.പി.ഒ വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട സംഘം പരിശോധന നടത്തിയത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad