Header Ads

  • Breaking News

    വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26കാരിയെ പീഡിപ്പിച്ച രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍



    തളിപ്പറമ്പ്: 

    പയ്യോളിയില്‍ നിന്ന് വീട്ടുകാരുമായി പിണങ്ങി കണ്ണൂരിലെത്തിയ 26കാരിയെ പറശിനിക്കടവിലെ ലോഡ്ജില്‍ കൊണ്ടുവന്ന് പീഡിപ്പിച്ച രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍.

    ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പട്ടുവം പറപ്പൂലിലെ കുളിഞ്ച ഹൗസില്‍ രൂപേഷ് (21), കണ്ണൂര്‍ കക്കാട് സ്വദേശി മിഥുന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.

    വീടുവിട്ടിറങ്ങിയ യുവതി ഇന്നലെ സന്ധ്യയോടെയാണ് കണ്ണൂര്‍ ബസ്റ്റാന്റിലെത്തിയത്. സഹായ വാഗ്ദാനവുമായി എത്തിയ ഇരുവരും സുരക്ഷിതമായി താമസിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പറശിനിക്കടവിലെ തീരം ലോഡ്ജില്‍ കൊണ്ടുവന്ന് രാത്രിയില്‍ പീഡിപ്പിച്ചതായാണ് പരാതി.

    യുവതിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണമാരംഭിച്ച പയ്യോളി പോലീസ് വിവരമറിഞ്ഞെത്തി യുവതിയെയും ബസ് കണ്ടക്ടര്‍മാരെയും കസ്റ്റഡിയിലെടുത്ത് പയ്യോളി സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad