Header Ads

  • Breaking News

    പാസ്റ്റർ കുത്തേറ്റ് മരിച്ചു

    എരുമേലി:
    മുണ്ടത്താനം എബനേസർ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ അജീഷ് ജോസഫ് (41) കുത്തേറ്റ് മരിച്ചു. കുറുവൻമൂഴിയിലെ വീടിനടുത്തുള്ള മുളക്കൽ അപ്പു എന്ന ജോബിനാണ് കേസിലെ പ്രതി.

    മദ്യപനായ ജോബിനും ചേട്ടനായ ജോപ്പനുമായി ഉണ്ടായ പ്രശ്നം പരിഹരിക്കുന്നതിനായി ഞാറാഴ്ച്ച പാസ്റ്റർ അജീഷിനെ, ജോബിൻ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരികയായിരുന്നു. പിന്നീട് യാതൊരു പ്രകോപനവും കൂടാതെ മദ്യലഹരിയിലായിരുന്ന ജോബിൻ ഒളിപ്പിച്ചു വച്ച കത്തി ഉപയോഗിച്ച് പാസ്റ്ററെ കുത്തി വീഴ്ത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

    ഗുരുതരമായി പരിക്കേറ്റ പാസ്റ്റർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ്‌ മരിച്ചത്.സംസ്കാരം നാലാം മൈൽ മൗണ്ട് സിയോൺ സെമിത്തേരിയിൽ നടന്നു.ഭാര്യ : മിനി. മക്കൾ : ആഷ്മി (5 ), ആശേർ (2).

    ليست هناك تعليقات

    Post Top Ad

    Post Bottom Ad