ആലക്കോട് മരപ്പണിക്കാരനെ തലക്കിടിച്ച് കൊലപ്പെടുത്തിയ നിലയില്‍; മൃതദേഹം കണ്ടെത്തിയത് റോഡിൽ
മരപണിക്കാരനായ മധ്യവയസ്‌കനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലക്ക് മാരകമായ മുറിവേറ്റ് ചോര വാര്‍ന്ന നിലയില്‍ പരപ്പ-മുതുശേരി റോഡിലാണ് മൃതദേഹം കണ്ടെത്തിയത്. മുതുശേരിയിലെ പരേതനായ കുഞ്ഞമ്പുവിന്റെ മകന്‍ പുലിക്കിരി ഹൗസില്‍ പി.കെ ശശി (55) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ റബ്ബര്‍ ടാപ്പിങിന് പോകുകയായിരുന്ന തൊഴിലാളികളാണ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വിവരമറിഞ്ഞ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്‍ ആലക്കോട് ഇന്‍സ്‌പെക്ടര്‍ കെ.വിനോദന്‍, എസ്.ഐ എം.കെ രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി.
കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധനക്ക് ശേഷം മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും. മരം വെട്ട് തൊഴിലാളിയായ ശശിയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ കാണാതായിരുന്നു. തലക്ക് വെട്ടേറ്റതാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഭാര്യ: ഓമന. മക്കള്‍: ശാരിക, ശരണ്യ.

ليست هناك تعليقات
إرسال تعليق