മദ്യ ലഹരിയില്‍ പോലിസിനു തെറിവിളി; ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ
ആലക്കോട്:
മദ്യലഹരിയില്‍ പാതിരാത്രിയില്‍ അയല്‍വാസികളെ ശല്യം ചെയ്തതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ പോലിസ് സംഘത്തെ അശ്ലീല ഭാഷയില്‍ ചീത്ത വിളിക്കുകയും റോഡില്‍ തടഞ്ഞുനിര്‍ത്തി കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും വാക്കത്തികൊണ്ടു പിന്നാലെ ഓടി വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.
ആലക്കോട് ടൗണിലെ ഓട്ടോ ഡ്രൈവര്‍ കരുവഞ്ചാല്‍ കല്ലടിയിലെ കിഴക്കേ ഭാഗത്ത് ഹൗസില്‍ കെ.ജെ ബെന്നി (49) യെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി 12ഓടെയാണ് കേസിനാസ്പദമായ സംഭവം. ശല്യമായതോടെ അയല്‍വാസികള്‍ പോലിസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്ഥലത്തെത്തിയ ആലക്കോട് സ്റ്റേഷനിലെ സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ഷിജോ, സി.പി.ഒ വിനില്‍ എന്നിവരെയാണ് അക്രമിക്കാന്‍ ശ്രമിച്ചത്. അക്രമത്തില്‍ നിന്നും രക്ഷപ്പെട്ട പോലിസിന്റെ പരാതിയിലാണ് അറസ്റ്റ്.

ليست هناك تعليقات
إرسال تعليق