ഇന്ധനവില കൂടി; വില 90 രൂപയ്ക്ക് അടുത്ത്
വില 90 രൂപയ്ക്ക് അടുത്ത്
ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്റെ വില 88.53 രൂപയും ഡീസലിന്റെ വില 82.65 രൂപയുമായി. 2021 ജനുവരിയിൽ മാത്രം 10 തവണയാണ് വില വർധിച്ചത്. ജനുവരിയിൽ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി. 2018 ഒക്ടോബറിലാണ് വില ഇത്രത്തോളം ഉയർന്നിരുന്നത്. അന്ന് ക്രൂഡ് ഓയിൽ ബാരലിന് 80 ഡോളറായിരുന്നു വില. ഇന്ന് 60 ഡോളറിൽ താഴെയാണ്.
ليست هناك تعليقات
إرسال تعليق