Header Ads

  • Breaking News

    ബസ് കനാലിലേക്ക് മറിഞ്ഞ് 39 മരണം

    മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 39 പേർ മരിച്ചു. സിദ്ധി ജില്ലയിലാണ് നടുക്കുന്ന ദുരന്തമുണ്ടായിരിക്കുന്നത്. 54ഓളം യാത്രക്കാരുമായെത്തിയ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. 35 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. ഏഴു പേരെ ജീവനോടെ രക്ഷപ്പെടുത്തി. കനാലിൽ തെരച്ചിൽ തുടരുകയാണ്. 32 പേർക്ക് സഞ്ചരിക്കാവുന്ന ബസിൽ വൻ തിരക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad