BREAKING: കേരളത്തിൽ ബീച്ച് സന്ദർശനത്തിന് വിലക്ക്
കേരളതീരത്ത് ഉയർന്ന തിരമാലക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾക്കും വിലക്കേർപ്പെടുത്തി. ജനുവരി 9 മുതൽ 11 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തണം.
ليست هناك تعليقات
إرسال تعليق