ഇരിക്കൂറിൽ വീണ്ടും അപകടം
ജംഗ്ഷനിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്കേറ്റു സാരമായി പരിക്കേറ്റ ഒരാളെ കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു നിരവധി അപകടങ്ങൾക്ക് സാക്ഷിയായ പെരുവളത്തുപറമ്പ് ജംഗ്ഷനിൽ അടിയന്തരമായി ട്രാഫിക് സംവിധാനം കൊണ്ടുവരണം എന്നാണ് പരിസരത്തുള്ള ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം ചൂളിയാട് ഭാഗത്തുനിന്നും സംസ്ഥാനപാതയിലെക്ക് യാതൊരു ട്രാഫിക് മാനദണ്ഡങ്ങളും പാലിക്കാതെ യുള്ള കടന്നുവരവാണ് മിക്ക ദുരന്തങ്ങൾക്കും കാരണം അടിയന്തര പ്രാധാന്യം നൽകി പെരുവളത്തുപറമ്പ് ജംഗ്ഷനിൽ അപകടങ്ങളുടെ പരമ്പര ഇല്ലാതാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട അധികാരികൾ വേഗത നിയന്ത്രണ സംവിധാനം കൊണ്ടുവരണമെന്നാണ് കണ്ണൂരാൻ വാർത്തയും ആവശ്യപ്പെടുന്നത്

ليست هناك تعليقات
إرسال تعليق