Header Ads

  • Breaking News

    ഓപ്പറേഷൻ സ്ക്രീൻ :ഇരിട്ടിയിൽ അൻപതോളം വാഹന ഉടമകൾക്കെതിരെ പിഴ



    ഇരിട്ടി:മോട്ടോർ ട്രാൻസ്പോർട്ട് അധികൃതർ ഇരിട്ടി ടൗണിൽ നടത്തിയ വാഹന പരിശോധനയിൽ അൻപതിൽ പരം വാഹന ഉടമകൾക്കെതിരെ പിഴ ചുമത്തി. കൂളിംഗും സ്റ്റിക്കറുകളും , കാർട്ടനും ഇട്ട നൂറോളം വാഹനങ്ങൾക്കെതിരേ ആയിരുന്നു നടപടി.ടൗണിലെ വിവിധയിടങ്ങളിൽ പാർക്ക് ചെയ്ത വാഹനങ്ങൾ സംഘം പരിശോധിച്ചു.

    വാഹനങ്ങളുടെ നമ്പർ പരിശോധിച്ച് ഉടമകളോട് പിഴ നൽകുവാൻ ആവശ്യപ്പെടുകയും തുടർന്ന് വാഹനങ്ങളിലെ സ്റ്റിക്കറുകളെല്ലാം മാറ്റിയതിനു ശേഷം മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ മുന്നിൽ വാഹനം ഹാജരാക്കാനും ആവശ്യപ്പെട്ടു. 
    അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി. പി. ശ്രീജേഷ് ,ദിപിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 
    വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  പറഞ്ഞു 



    ليست هناك تعليقات

    Post Top Ad

    Post Bottom Ad