പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ യുവാവിനെ കർണാടകയിൽ നിന്ന് പോലീസ് പിടികൂടിയിരിക്കുന്നു. കൊക്കയാർ വടക്കേമല തുണ്ടിയിൽ മേമുറി അനന്തുവിനെയാണ് (24) മുണ്ടക്കയം പൊലീസ് കർണാടകയിലെ ഉടുപ്പിയിൽനിന്ന് പിടികൂടിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടുമാസം മുമ്പ് പീഡിപ്പിച്ച് മുങ്ങുകയായിരുന്നു ഉണ്ടായത്.
ഉടുപ്പിയിൽ ഉെണ്ടന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് അവിടെയെത്തി പിടികൂടുകയായിരുന്നു ഉണ്ടായത്. നിരവധി കഞ്ചാവ് കേസുകളിലും പെരുവന്താനം എസ്.ഐയെ മർദിച്ച കേസിലും ഇയാൾ പ്രതിയാെണന്ന് പൊലീസ് പറഞ്ഞു. എസ്.ഐ എൽദോ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ രഞ്ജു, ജിറ്റോ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ റിമാൻഡ് ചെയ്തു.
ليست هناك تعليقات
إرسال تعليق