മോട്ടോര്‍ വാഹനവകുപ്പിന്റെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പരിശോധന ഇന്നു മുതല്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ പരിശോധന ഇന്നു മുതല്‍ ആരംഭിക്കുന്നു. കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് പരിശോധന നടത്താനൊരുങ്ങുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് ഇന്നു മുതല്‍ കര്‍ശന പരിശോധന തുടങ്ങുന്നത്.
ഗ്ലാസില്‍ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകള്‍ക്കും, വിന്‍ഡോ കര്‍ട്ടനിട്ടവര്‍ക്കെതിരെയും നടപടിയുണ്ടാവുന്നതാണ്. ഈ വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴിയാകും പിഴ ചുമത്തുക.
ليست هناك تعليقات
إرسال تعليق