ഡോളർ കടത്ത് കേസിൽ പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു
തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ ഒ ഹക്കിനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്. ഷൈൻ ഒ ഹക്കിനോട് പത്തൊമ്പതാം തീയതി ഹാജരാകാന ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുകയാണ്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. നയതന്ത്ര പ്രതിനിധികൾ അല്ലാത്തവർക്ക് ഷൈൻ തിരിച്ചറിയൽ കാർഡ് നൽകിയെന്നാണ് കസ്റ്റംസ് കണ്ടെത്തൽ.
യുഎഇ കോൺസുലെറ്റിൽ നയതന്ത്ര പരിരക്ഷ ഇല്ലാത്ത ഖാലിദ് അടക്കം മൂന്ന് പേർക്ക് നയതന്ത്ര പരിരക്ഷയ്ക്കായി കാർഡ് അനുവദിച്ചത് ഷൈൻ ഹക്ക് ആണ്.
ليست هناك تعليقات
إرسال تعليق