കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നു. വിഴിഞ്ഞം അടിമലത്തുറ ഭാഗത്തു കടലിൽ കാണാതായ ചടയമംഗലം കുരിയോട് ബിഎച്ച് വില്ലയിൽ സക്കീർ ഹുസൈനിന്റെ മകൻ ബിനാഷ് അഹമ്മദി (24)ന്റെ മൃതദേഹം പൊഴിയൂർ ഭാഗത്തു നിന്നാണ് കണ്ടെത്തുകയുണ്ടായത്.
മത്സ്യത്തൊഴിലാളികൾ മൃതദേഹം കണ്ടെടുത്തതായി വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിക്കുകയുണ്ടായി. ശനിയാഴ്ച സന്ധ്യയ്ക്കാണ് നാലംഗ സംഘത്തിലെ ബിനാഷിനെ കടലിൽ കുളിക്കുന്നതിനിടെ കാണാതാകുന്നത്.
ഖത്തറിൽ സ്വകാര്യ കമ്പനിയിൽ സിവിൽ എൻജിനീയറാണ്. മാതാവ് ലീന. സഹോദരങ്ങൾ: ഹിബ, ഹന്ന. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. വിഴിഞ്ഞം പൊലീസ് കേസെടുത്തു.
ليست هناك تعليقات
إرسال تعليق