Header Ads

  • Breaking News

    കൊല്ലത്ത് കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ ഡി എൻ എ പരിശോധന നടത്താനൊരുങ്ങുന്നു

    കൊല്ലം: കല്ലുവാതുക്കൽ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ ഡി എൻ എ പരിശോധന നടത്തുന്നതാണ്. സംശയിക്കുന്ന പ്രദേശവാസികളായ എട്ട് പേരുടെ ഡി എൻ എ പരിശോധന നടത്താനാണ് അന്വേഷണസംഘം തയ്യാറായിരിക്കുന്നത്.

    കഴിഞ്ഞ പതിമൂന്ന് ദിവസമായി കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ജനുവരി അഞ്ചിനാണ് ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപമുള്ള മഠത്തിൽകുന്നിലെ ഒരു വീടിന് പിന്നിലെ പറമ്പിൽ നിന്നു ആൺകുട്ടിയെ കണ്ടെത്തുകയുണ്ടായത്. മൂന്നു കിലോ തൂക്കമുള്ള കുഞ്ഞ് ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു ഉണ്ടായത്.

    സംഭവം നടക്കുന്ന ദിവസം പ്രദേശത്തുനിന്നുണ്ടായ ഫോൺവിളികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു. കുഞ്ഞ് മരിച്ച സംഭവത്തിൽ നരഹത്യയ്ക്കാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad