Header Ads

  • Breaking News

    ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം

    കൊല്ലം : ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപിടുത്തം. വാഹനമടക്കം കത്തി നശിച്ചു. ആലുംപീഠികയിൽ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർ ഫാക്ടറിയാണ് കത്തി നശിച്ചത്. ഇന്നലെ അർദ്ധ രാത്രിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല.

    തീപിടുത്തത്തിൽ ഫാക്ടറിയും ഫാക്ടറി വളപ്പിൽ ഇട്ടിരുന്ന വാഹനവും പൂർണമായും കത്തി നശിച്ചു. കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്നിശമന സേനയും നാട്ടുകാരും പോലീസുമെത്തിയാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല.

    അൻപത് ലക്ഷത്തിലധികം രൂപയുടെ നാശ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി പതിനൊന്നു മണിയോടെയാണ് തീ ശ്രദ്ധയിൽപ്പെട്ടത്. പുലർച്ചെ നാലര മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad