Header Ads

  • Breaking News

    രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലകളുടെ ലിസ്റ്റിൽ എറണാകുളവും

    ന്യൂഡൽഹി : രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള ജില്ലകളിൽ എറണാകുളം രണ്ടാം സ്ഥാനത്ത്. 10,873 രോഗികളാണ് എറണാകുളം ജില്ലയിൽ മാത്രം ചികിത്സയിൽ തുടരുന്നത്.

    കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണത്തിലും തുടർച്ചയായ ദിവസങ്ങളിൽ എറണാകുളം ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലാണ്. ആകെ കേസുകളിൽ മൂന്നാമതും നിലവിൽ ചികിത്സയിലുള്ള വരുടെ എണ്ണത്തിൽ ഒന്നാമതുമാണ്.

    അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 10 വരെയാണ് നിയന്ത്രണം. പരിശോധനകൾക്കായി അധിക പോലീസിനേയും വിന്യസിക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad