Header Ads

  • Breaking News

    സംരംഭകര്‍ക്ക് പിന്തുണയുമായി കോര്‍പറേഷനും കുടുംബശ്രീയും



    ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സംരംഭകര്‍ക്ക് വായ്പാ പദ്ധതിയുമായി കണ്ണൂര്‍ കോര്‍പറേഷനും കുടുംബശ്രീയും. സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ പലിശ സബ്‌സിഡിയോട് കൂടി വായ്പ അനുവദിക്കും.  വ്യക്തിഗത സംരംഭങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. സ്ത്രീകള്‍ക്ക് നാല് ശതമാനം പലിശ നിരക്കിലും പുരുഷന്മാര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കിലുമാണ് വായ്പ അനുവദിക്കുക. സര്‍ട്ടിഫിക്കറ്റോടു കൂടിയ സൗജന്യ പരിശീലനം നല്‍കും.
    18 നും 62 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ  ഫോറം കോര്‍പറേഷന്റെ എന്‍ യു എല്‍ എം ഓഫീസിലും കുടുംബശ്രീ ഓഫീസിലും ലഭിക്കും. ഫോണ്‍: 8078297916, 9895300348, 9895300348.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad