Header Ads

  • Breaking News

    സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു



    ദേശീയ നഗര ഉപജീവന മിഷന്‍ മുഖേന കണ്ണൂര്‍ കോര്‍പറേഷനും കുംടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 18 നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അക്കൗണ്ടിംഗ്, സി എന്‍ സി ഓപ്പറേറ്റര്‍ ടര്‍ണിംഗ്, ത്രൂ ഹോള്‍ അസംബ്ലി ഓപ്പറേറ്റര്‍, ക്യു സി ഇന്‍സ്‌പെക്ടര്‍, ജ്വല്ലറി റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്‌സ്, ഫീല്‍ഡ് എഞ്ചിനീയര്‍ റെഫ്രിജറേറ്റര്‍ ആന്റ് എ സി, പഞ്ചകര്‍മ ടെക്‌നീഷ്യന്‍, ഓട്ടോമോട്ടീവ് സര്‍വീസ് ടെക്‌നീഷ്യന്‍, മെഷീന്‍ ഓപ്പറേറ്റര്‍ പ്ലാസ്റ്റിക് പ്രോസസിംഗ്, ഷെഫ്, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റും ജോലിയും ലഭിക്കും. താമസം, ഭക്ഷണം, പഠന സാമഗ്രികള്‍, ഫീസ് യാത്ര ബത്ത, യൂണിഫോം തുടങ്ങിയവ സൗജന്യമായി ലഭിക്കും.  വിശദ വിവരങ്ങള്‍ക്ക് കോര്‍പറേഷന്‍ ഓഫീസിലെ എന്‍യുഎല്‍എം വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍: 8078297916, 9895731920, 9895300348.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad