Header Ads

  • Breaking News

    “അങ്ങനെ വരാൻ വഴിയില്ലല്ലോ, പിണറായി വെള പറഞ്ഞ്‌ വച്ചതാണല്ലോ…” ; ജെയ്ക്കിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി ടി. സിദ്ദിഖ്

    തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചെന്ന് കാണിച്ച് എയർ പോർട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. വിമാനത്താവളം ജൂലൈയില്‍ ഏറ്റെടുക്കും. 50 വര്‍ഷത്തേക്കാണ് അദാനിക്ക് കരാര്‍ നൽകിയിരിക്കുന്നത്. ഇതോടൊപ്പം ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

    വിമാനത്താവള നടത്തിപ്പ് ചുമതല അദാനിക്ക് കൈമാറുന്ന കരാറില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഒപ്പു വച്ച വാര്‍ത്തയ്ക്ക് പിന്നാലെ എസ്.എഫ്.ഐ നേതാവ് ജെയ്ക് സി. തോമസിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖ് രംഗത്തെത്തി . ജെയ്ക്കിന്റെ പഴയ പ്രസംഗ വീഡിയോ കുത്തിപ്പൊക്കിയാണ് ടി. സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

    ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

    തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക്. എയർപോർട്ട് അതോറിട്ടിയും അദാനിയും ഇത് സംബന്ധിച്ചുള്ള കരാറില്‍ ഒപ്പിട്ടു….

    Posted by T Siddique on Tuesday, January 19, 2021

    ليست هناك تعليقات

    Post Top Ad

    Post Bottom Ad