Header Ads

  • Breaking News

    കേരളം തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് ; നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിയ്ക്കും

    തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിയ്ക്കും. ഡിസംബര്‍ 31 വരെ ലഭിച്ച അപേക്ഷകള്‍ ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിയ്ക്കുന്നത്. ജനുവരി ഒന്ന് മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അപേക്ഷകള്‍ ഉള്‍പ്പെടുത്തി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിയ്ക്കും. ഇനിയും പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

    തിരഞ്ഞെടുപ്പ് നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ ഈ മാസം അവസാനത്തോടെ സംസ്ഥാനത്ത് എത്തും. ഫെബ്രുവരി ആദ്യവാരത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷണറും കേരളത്തില്‍ എത്തുന്നുണ്ട്. ഉദ്യോഗസ്ഥ പരിശീലനവും പൊലീസ് വിന്യാസം സംബന്ധിച്ച തീരുമാനങ്ങളും ഫെബ്രുവരി 15നകം പൂര്‍ത്തിയാക്കും. കേന്ദ്രസേനയുടേയും മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സേവനം സംസ്ഥാനം ആവശ്യപ്പെടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad