കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും
പന്തളം : കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് ഇന്ന് പുറപ്പെടും. പന്തളം സ്രാമ്പിയ്ക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിയ്ക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗ സംഘം ശിരസിലേറ്റി കാല്‍നടയായി ശബരിമലയില്‍ എത്തിയ്ക്കുന്നത്.
ഇന്ന് 11.45-ന് ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിയ്ക്കും. ഉച്ചയ്ക്ക് 12 മണിയോടെയാണ് ആചാരപരമായ ചടങ്ങുകള്‍. 12.55ന് നീരാജനമുഴിഞ്ഞ് തിരുവാഭരണപ്പെട്ടി പുറത്തേക്കെഴുന്നെള്ളിച്ച് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ള ശിരസിലേറ്റും. കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യ ദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തുന്ന ഘോഷയാത്രാ സംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്ന് പോകുന്നത്.
പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയില്‍ എത്തിച്ചേരും. തിരുവാഭരണങ്ങള്‍ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. ഘോഷയാത്രയ്ക്കൊപ്പം ഈ വര്‍ഷം സംഘാംഗങ്ങള്‍ മാത്രമാണ് ഉണ്ടാവുക. കൊവിഡ് സാഹചര്യമായതിനാല്‍ വഴി നീളെയുള്ള തിരുവാഭരണ ദര്‍ശനവും മാല ചാര്‍ത്തലും ഉണ്ടാകില്ല.
ليست هناك تعليقات
إرسال تعليق