Header Ads

  • Breaking News

    തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ നൂറ് ശതമാനം തയ്യാർ ; നടന്‍ കൃഷ്ണകുമാര്‍


    തിരുവനന്തപുരം : 

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഇറങ്ങാന്‍ നൂറ് ശതമാനം തയ്യാറാണെന്ന് നടന്‍ കൃഷ്ണകുമാര്‍. അറിയപ്പെടുന്ന ഒരു കലാകാരന്‍ സ്ഥാനാര്‍ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത് .

    അതേസമയം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നോട് ബി.ജെ.പി നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

    എന്നാൽ പാര്‍ട്ടി അംഗത്വം എടുക്കാന്‍ തയ്യാറാണെന്നും ഇന്നു തന്നാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അംഗത്വം ചെറിയൊരു കാര്യം മാത്രമാണ്. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ നേരെചൊവ്വെ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad