Header Ads

  • Breaking News

    ഒന്നര കിലോഗ്രാം കഞ്ചാവ് പിടികൂടി

    വേങ്ങര: വീട്ടില്‍ സൂക്ഷിച്ച ഒന്നര കിലോഗ്രാം കഞ്ചാവും കടത്താനുപയോഗിച്ച കാറും പിടികൂടിയിരിക്കുന്നു. പറപ്പൂര്‍ പങ്ങിണികാട് റിസ്​വാന്‍ താമസിക്കുന്ന വീട്ടില്‍ നിന്നാണ് പുലര്‍ച്ച മൂന്ന് മണിക്ക് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖി​ന്‍െറ നേതൃത്വത്തില്‍ കഞ്ചാവ്​ കണ്ടെത്തി പിടികൂടിയിരിക്കുന്നത്.

    റിസ്‌വാന്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇയാളെ പിടികൂടാനായില്ല . പരിശോധനയില്‍ 1.480 കിലോഗ്രാം കഞ്ചാവ് കാറില്‍ നിന്നു കണ്ടെടുക്കുകയുണ്ടായി. പ്രിവന്‍റീവ് ഓഫിസര്‍മാരായ പ്രജോഷ്‌കുമാര്‍, പ്രദീപ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ശിഹാബുദ്ദീന്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ ലിഷ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad