Header Ads

  • Breaking News

    മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്



    മലപ്പുറം : രണ്ട് ദിവസത്തെ മണ്ഡല പര്യടനത്തിനായി വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. ബുധനാഴ്ച രാവിലെ 11 മണിക്ക് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന രാഹുല്‍ അവിടെ വെച്ച് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 12 മണിക്ക് വണ്ടൂര്‍ ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും നിര്‍മ്മിച്ച കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിയ്ക്കും.

    വണ്ടൂര്‍ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ 12.30ന് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച വിവിധ സ്‌കൂളുകള്‍ക്ക് നല്‍കുന്ന 5 സ്‌കൂള്‍ ബസുകളുടെ താക്കോല്‍ ദാനം നിര്‍വഹിയ്ക്കും. 2 മണിക്ക് മമ്പാടില്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ശേഷം 3 മണിക്ക് രാഹുല്‍ ഗാന്ധി നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സാമഗ്രികള്‍ കൈമാറും.

    വൈകിട്ട് നാല് മണിയോടെ ഒ.സി.കെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥി സംഗമത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. രാത്രി കല്‍പറ്റ ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന രാഹുല്‍ വ്യാഴാഴ്ച വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് കണ്ണൂര്‍ വിമാനത്താവളം വഴി ഡല്‍ഹിയിലേക്ക് മടങ്ങും.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad