Header Ads

  • Breaking News

    ട്രാക്ടർ ‍ സമരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി



    ഡല്‍ഹി : ട്രാക്ടര്‍ സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ പൊലീസുകാരുടെ എണ്ണം 109 ആയി. 83 പൊലീസുകാര്‍ക്ക് ട്രാക്ടര്‍ റാലിക്കിടയിലാണ് പരുക്കേറ്റത്. 29 പേര്‍ക്ക് ചെങ്കോട്ടയിലെ പ്രതിഷേധത്തിനിടെയാണ് പരുക്കേറ്റത്.


    പരുക്കേറ്റവരില്‍ ഒരു പൊലീസുകാരന്റെ നില ഗുരുതരമാണ്. പൊലീസുകാരില്‍ ഭൂരിഭാഗത്തെയും ഡല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരക്കാരില്‍ ചിലര്‍ ആള്‍ക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ഓടിച്ചതിലും നിരവധി പൊലീസുകാര്‍ക്ക് പരുക്കേറ്റു.

    അക്രമത്തിനിടെ പോലീസിനെ മര്‍ദ്ദിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ മുന്‍ നിശ്ചയിച്ച വ്യവസ്ഥകള്‍ ലംഘിച്ച്‌ മനപ്പൂര്‍വ്വം കലാപം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ എസ്.എന്‍ ശ്രീവാസ്തവയും ചൂണ്ടിക്കാട്ടി.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad