Header Ads

  • Breaking News

    ഡോളർ കേസ്; സംസ്ഥാന ജോയിന്‍റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഇന്ന് ഹാജരായേക്കും

    Dollar

    കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ സംഭവത്തിൽ സംസ്ഥാന ജോയിന്‍റ് ചീഫ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ.ഹഖ് ഇന്ന് ചോദ്യം ചെയ്യലിന് കസ്റ്റംസ് ഓഫിസിൽ ഹാജരായേക്കുമെന്ന് സൂചന ലഭിച്ചിരിക്കുന്നു. രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് കസ്റ്റംസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. യുഎഇ കോൺസുലേറ്റിലെ സാന്പത്തിക വിഭാഗം മേധാവി ആയിരുന്ന ഖാലിദ് നയതന്ത്ര പരിരക്ഷയോടെ ഡോളർ കടത്തിയ സംഭവത്തിലാണ് ഷൈൻ എ.ഹഖിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

    ലൈഫ് മിഷൻ കമ്മീഷനായി ലഭിച്ച തുക ഡോളർ ആക്കി മാറ്റി വിദേശത്തേക്ക് കടത്തിയ കേസിൽ ഖാലിദിനെതിരെ കസ്റ്റംസ് അന്വേഷണം തുടരുന്നുണ്ട്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad