Header Ads

  • Breaking News

    പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നു…!

    fuel

    തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും ഉയർന്നിരിക്കുന്നു. ഡീസലിന് 27 പൈസയും, പെട്രോളിന് 25 പൈസയുമാണ് ഉയർത്തിയിരിക്കുന്നത്. കൊച്ചിയിൽ ഒരു ലിറ്റർ‌ പെട്രോളിന് 85.47 രൂപയായി, ഡീസലിന് 79.62 രൂപയാണ് ഇന്നത്തെ വില ഉള്ളത്.

    കോഴിക്കോട് ഡീസലിന് 79.82 രൂപയും, പെട്രോളിന് 85.66 രൂപയുമാണ് ഇന്നത്തെ വില ഉള്ളത്. തിരുവനന്തപുരത്ത് പെട്രോൾ വില 87 രൂപ 28 പൈസയായിരിക്കുന്നു. ഡീസലിന് എണ്‍പത്തിയൊന്ന് രൂപയും കടന്നിരിക്കുകയാണ്. ജനുവരിയിൽ മാത്രം ഡീസലിന് ഒരു രൂപ 36 പൈസയാണ് കൂടിയത്. ഈ മാസം നാലാം തവണയാണ് ഇന്ധനവില വർദ്ധിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad