‘സത്യം ജയിക്കുന്നത് വരെ പോരാടണം, അതിന്റെ തെളിവാണ് ഞാൻ’; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണയുമായി രാജു
വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി അഭയകേസിലെ സാക്ഷിയായ അടയ്ക്കാ രാജുവും കുടുംബവും. ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓര്‍മദിനമായ ബുധനാഴ്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാജു.
‘എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തളരാതെ പോരാടണം.സത്യമേ ജയിക്കൂ. അതിന്റെ തെളിവാണ് ഞാന്‍. എല്ലാ പിന്തുണയുമുണ്ട്’, അട്ടപ്പള്ളത്ത് എത്തിയ രാജു പറഞ്ഞു. അമ്മയോടൊപ്പം കുട്ടികളുടെ അച്ഛന്‍, കേസന്വേഷണത്തിനിടെ ആത്മഹത്യ ചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണി തുടങ്ങിയവരും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, വാളയാർ കേസിൽ സിബിഐ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു. പൊലീസ് അന്വേഷിച്ചാൽ സത്യം പുറത്തുകൊണ്ടുവരാനാകില്ലെന്ന അമ്മയുടെ പരാതിയെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.
ليست هناك تعليقات
إرسال تعليق