ആശങ്ക ഉയര്‍ത്തി പൂച്ചകളിലെ വൈറസ് ബാധ ; 12 വളര്‍ത്തു പൂച്ചകള്‍ ചത്തു
മുഹമ്മ : ആശങ്ക ഉയര്‍ത്തി പൂച്ചകളിലെ വൈറസ് ബാധ. വീയപുരത്തും മുഹമ്മയിലുമായി വൈറസ് ബാധയേറ്റ പൂച്ചകള്‍ വ്യാപകമായി ചാകുകയായിരുന്നു. 12 പൂച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ ചത്തത്. പൂച്ചകളില്‍ പ്രത്യേക സീസണുകളില്‍ കണ്ടു വരുന്ന പ്രത്യേകത തരം വൈറസ് രോഗമാണ് ഫെലൈന്‍ പാന്‍ലൂക്കോപീനിയ എന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചത്ത് വീഴുന്നതിന് മുന്‍പ് പൂച്ചകളുടെ കണ്ണുകള്‍ ചുവക്കുകയും, കണ്‍പോളകള്‍ വിണ്ട് കീറുകയും ചെയ്തെന്ന് ഉടമകള്‍ പറയുന്നു. പൂച്ചകളില്‍ നിന്ന് ഈ വൈറസ് മനുഷ്യനിലേക്ക് പടരില്ലെന്നാണ് റിപ്പോര്‍ട്ട്. പൂച്ചകള്‍ക്ക് ഈ രോഗത്തെ പ്രതിരോധിക്കുന്നതിനായി വാക്സിന്‍ എടുക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ليست هناك تعليقات
إرسال تعليق