തിരുവല്ലയില്‍ ബാറ്ററി ഷോപ്പ് ഷോർട്ട് സര്‍ക്യൂട്ട് മൂലം കത്തി നശിച്ചു
തിരുവല്ല: തിരുവല്ലയില്‍ ബാറ്ററി ഷോപ്പ് ഷോർട്ട് സര്‍ക്യൂട്ട് മൂലം കത്തി നശിക്കുകയുണ്ടായി. തിരുവല്ല വൈഎംസിഎയ്ക്കു സമീപം പ്രവര്‍ത്തിക്കുന്ന ബഥേല്‍ ബാറ്ററി ഹൗസാണ് പൂര്‍ണമായും കത്തി നശിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ ഉള്‍പ്പെടെ ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ ആന്‍ഡ്രൂസ് ചെറിയാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി കട അടച്ച് പോയശേഷം രാവിലെ ഒന്‍പതരയ്ക്ക് തുറന്നപ്പോഴാണ് അകത്തുണ്ടായിരുന്ന സാധനങ്ങള്‍ കത്തിനശിച്ചതായി കാണുകയുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പൊലീസിൻറെയും കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെയും പ്രാഥമിക നിഗമനം.
ليست هناك تعليقات
إرسال تعليق