കാസർഗോഡ് ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു!
കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെടിവെച്ച് കൊന്നു. കാസർഗോഡ് ജില്ലയിലെ കാനത്തൂരിലാണ് സംഭവം നടന്നത്. മുപ്പത്താറുകാരിയായ ബേബിയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ ബേബി വീടിന്റെ സ്വീകരണ മുറിയിൽ മരിച്ചുവീണു കിടക്കുന്ന നിലയിലായിരുന്നു. ഭർത്താവ് വിജയനെ പിന്നീട് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്ന് വെടിവെയ്ക്കുന്ന ശബ്ദം കേട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ليست هناك تعليقات
إرسال تعليق