പീഡനക്കേസ് പ്രതി സബ്ജയിലിൽ തൂങ്ങിമരിച്ചനിലയിൽ
കോഴിക്കോട്:
പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി കോഴിക്കോട് സബ് ജയിലില്‍ തൂങ്ങി മരിച്ചു. കുറ്റിയില്‍ താഴം സ്വദേശി ബീരാന്‍ കോയ ആണ് മരിച്ചത്. പ്രതിയെ ഇന്നലെയാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത് ഉപയോഗിച്ച് സെല്ലിന്റെ ജനലിലെ കമ്ബിയില്‍ തൂങ്ങുകയായിരുന്നുവെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. അസ്വാഭാവിക മരണത്തിന് കസബ പൊലീസ് കേസെടുത്തിട്ടുണ്ട്.

ليست هناك تعليقات
إرسال تعليق