Header Ads

  • Breaking News

    കണ്ണൂരിൽ മാല മോഷണ ശ്രമത്തിനിടയില്‍ നാടോടി സ്ത്രീകള്‍ പിടിയില്‍



    കണ്ണൂര്:
    ബസ്സില് സ്വര്ണ മാല മോഷണ ശ്രമത്തിനിടയില് നാടോടി സ്ത്രീകള് പിടിയിലായി. തലശ്ശേരിയിൽ നിന്നും ചക്കരക്കല്ലിലേയ്ക്ക് പോവുകയായിരുന്ന ബസ്സിൽ എടക്കാട് സ്റ്റേഷൻ പരിധിയിൽ കണ്ണോത്തും യുപി സ്കൂൾ ബസ് സ്റ്റോപ്പിനടുത്ത് വെച്ച് വൈകുന്നേരം 05-01-21 6:25 മണിയോടെയാണ് നാടോടി സ്ത്രീകള് പിടിയിലായത്. ബസ്സില് യാത്ര ചെയ്യുകയായിരുന്ന പത്മാവതി എ എന്ന സ്ത്രീയുടെ കഴുത്തിലെ 3.25 പവൻ സ്വർണ്ണ താലി മാല അതെ ബസ്സിൽ യാത്ര ചെയ്തതായ തമിഴ് നാട് സ്വദേശി കളായ നന്ദിനി വ : 25/20, ഗീത വ : 29/20, പരമേശ്വരി എന്നിവർ ചേർന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതികളെ സംശയം തോന്നിയതിനാൽ യാത്രക്കാര് പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തിയതിൽ താലിമാല ഇവരിൽ നിന്നും കണ്ടെടുത്തു. മൂന്ന് പേരും പോലീസ് കസ്റ്റഡിയിലുണ്ട് യാത്രക്കാരിയുടെ പരാതിപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു എടക്കാട് പോലീസ് അന്വേഷണം നടത്തിവരുന്നു.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad