പോക്സോ കേസ് ; അമ്മയ്‌ക്കെതിരെ കള്ളക്കേസ് ചുമത്തിയതിനെതിരെ കുടുംബം നിയമനടപടിയ്ക്ക്
തിരുവനന്തപുരം : കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിനെതിരെ യുവതിയുടെ കുടുംബം നിയമ നടപടിയ്ക്ക് ഒരുങ്ങുന്നു. പതിനാലുകാരനെ അമ്മ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്നാണ് യുവതിയുടെ കുടുംബം വ്യക്തമാക്കുന്നത്. ഇന്ന് മുഖ്യമന്ത്രിയ്ക്കും
ഡിജിപിയ്ക്കും ബന്ധുക്കള്‍ പരാതി നല്‍കിയേക്കും. മനുഷ്യാവകാശ കമ്മീഷനെയും സമീപിയ്ക്കും.
ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുവതി ഇപ്പോള്‍ റിമാന്‍ഡിലാണ്. മകള്‍ക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും, അന്വേഷണം വേണമെന്നുമാണ് യുവതിയുടെ അമ്മയുടെ ആവശ്യം. കുറ്റാരോപിതയായ യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെ മൂന്നു വര്‍ഷമായി ഭര്‍ത്താവ് അകന്ന് കഴിയുകയാണ്.
മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസില്‍ യുവതിയെ ഭര്‍ത്താവ് കുടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നെന്നും കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായുമാണ് ഇളയ മകന്റെ മൊഴി. പതിനാലുകാരനായ സഹോദരനെ അച്ഛന്‍ മര്‍ദ്ദിച്ച് അമ്മയ്‌ക്കെതിരെ പറയിച്ചതാണെന്നും ഇളയ മകന്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
ليست هناك تعليقات
إرسال تعليق