Header Ads

  • Breaking News

    ഏഷ്യാനെറ്റിൽ മുന്‍ഷിയായി വേഷമിട്ട കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു

    കൊല്ലം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ ആക്ഷേപ ഹാസ്യപരിപാടി ‘മുന്‍ഷി’ യിൽ ആദ്യമായി ‘മുന്‍ഷി’യെ അവതരിപ്പിച്ച കെ പി ശിവശങ്കര കുറുപ്പ് എന്ന കെപിഎസ് കുറുപ്പ് അന്തരിച്ചു.93 വയസ്സായിരുന്നു.

    Read Also : ശബരിമല വരുമാനത്തിൽ വൻ ഇടിവ് , കണക്കുകൾ പുറത്ത് വിട്ട് ദേവസ്വം ബോർഡ്

    ‘മുന്‍ഷി’ യില്‍ ആദ്യത്തെ 10 വര്‍ഷം തുടര്‍ച്ചയായി ‘മുന്‍ഷി’യെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പി ച്ചിരുന്നത് കെ പി ശിവശങ്കര കുറുപ്പാണ്.പിന്നീട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോ ടെ ഈ കഥാപാത്രത്തില്‍ നിന്ന് മാറുകയായിരുന്നു.സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയനില്‍ പബ്‌ളി സിറ്റി ഓഫീസറായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചത്.

    അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.പി.കുമാരന്‍, ലെനിന്‍ രാജേന്ദ്രന്‍ എന്നി പ്രഗത്ഭരുടെ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.കൊടിയേറ്റം, സ്വയംവരം, ശ്രീരാമപട്ടാഭിഷേകം എന്നീ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.മതിലുകള്‍ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലും അദ്ദേഹം എത്തി.വേട്ട, മാണിക്യം എന്നീ സീരിയലുകളിലും അഭിനയിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad