Header Ads

  • Breaking News

    സ്പീക്കർ ശ്രീരാമ കൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ; നിയമസഭയിൽ ചർച്ച ഇന്ന്

    p sreeramakrishnan

    തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിൽ  ആരോപണ വിധേയനായ സ്പീക്കർ  ശ്രീരാമ കൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും.

    ഉച്ചയ്ക്ക് മുൻപ് രണ്ട് മണിക്കൂർ നേരമാകും ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ച. സ്വർണ്ണക്കടത്ത് കേസിലും, ഡോളർ കടത്തിലും സ്പീക്കർക്കെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണ് പ്രതിപക്ഷം സഭയിൽ നോട്ടീസ് നൽകിയത്.

    ചർച്ച നടക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർക്കാകും സഭയുടെ നിയന്ത്രണ ചുമതല. ചർച്ച അവസാനിക്കും വരെ ഡെപ്യൂട്ടി സ്പീക്കറുടെ കസേരയിലാകും സ്പീക്കർ. ചർച്ചയ്ക്ക് ശേഷം സ്പീക്കർ മറുപടി നൽകും. ശേഷം പ്രമേയം വോട്ടിനിടും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad