Header Ads

  • Breaking News

    ‘ഇന്നലെ ഉദ്ഘാടനം, ഇന്ന് തകർന്ന് തരിപ്പണം’; ആലപ്പുഴ ബൈപ്പാസിൻ്റെ ടോൾബൂത്ത് തകർന്നു

    ആലപ്പുഴ: ഇന്നലെ ഉദ്ഘാടനം ചെയ്ത് ആലപ്പുഴ ബൈപ്പാസിൻ്റെ ടോൾബൂത്ത് തകർന്നു. പുലർച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ചാണ് ടോള്‍ ബൂത്തിന് കേടുപാട് ഉണ്ടായത്. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്നലെ വൈകിട്ടും അപകടങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ബൈപ്പാസിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രക്കാൻ ഒരുങ്ങുകയാണ് പോലീസ്.

    എന്നാൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെയാണ് വിരാമമായത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസിൻ്റെ ഉദ്ഘാടനം നി‍ർവഹിച്ചത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേൽപ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിൻ്റെ പ്രധാന ആക‍ർഷണം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad