കണ്ണപുരം നാല് വയസ് കാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണപുരം:
മൊട്ടമ്മൽ മുതലയിൽ പൊട്ടൻ തിറയ്ക്ക് സമീപം നാല് വയസുള്ള കുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
പൂക്കോട്ടി ഹൗസിൽ ഷാജിയുടെയും ഷൈനിയുടെയും മകൻ സംവേദ് (4) നെയാണ് വീടിനടുത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ടാണ് സംഭവം
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്നുള്ള തിരച്ചിലിൽ കിണറിൽ വീണതയുള്ള സംശയത്തെ തുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്
മൃതദേഹം പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ.
സഹോദരി: ഷിയ.
ليست هناك تعليقات
إرسال تعليق