Header Ads

  • Breaking News

    ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് യുണൈറ്റഡ്


    അത്യധികം ആവേശകരമായ മത്സരത്തിൽ ഫുൾഹാമിനെ തോൽപ്പിച്ച് യുണൈറ്റഡ് പോയൻ്റുപട്ടികയിൽ വീണ്ടും ഒന്നാമത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെകുത്താൻമാർ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഫുൾഹാമിനെ തോൽപ്പിച്ചത്. ലുക്ക്മാൻ്റെ ഗോളിൽ മുന്നിൽ കയറിയ ഫുൾഹാമിനെ ഉറുഗ്വായ് താരം 🇺🇾കവാനിയുടെയും സൂപ്പർ താരം 🇫🇷പോഗ്ബയുടെയും കരുത്തിലാണ് യുണൈറ്റഡ് കീഴടക്കിയത്.

    ഇതോടെ ഈ സീസണിൽ,പുറകിലായിട്ടും ചെകുത്താൻമാർ ജയിച്ചു കയറിയ ഏഴാമത്തെ കളിയാണ് ഇത്.മാത്രമല്ല ഈ സീസണിൽ എവേ മത്സരങ്ങളിൽ യുണൈറ്റഡ് തോൽവിയറിഞ്ഞട്ടില്ല. തോൽവിയറിയാത്ത 17ആമത്തെ എവേ മത്സരമായിരുന്നു ക്രാവൻ കോട്ടേജിലേത്.


    സ്കോർ

    ഫുൾഹാം 1⃣ -

    ലുക്ക്മാൻ 5'

    മാഞ്ചസ്റ്റർ യുണൈറ്റഡ് 2⃣

    E.കവാനി 21'

    P.പോഗ്ബ 65'


    ليست هناك تعليقات

    Post Top Ad

    Post Bottom Ad