Header Ads

  • Breaking News

    വൻ ചീട്ടുകളി സംഘത്തെ പിടികൂടി



    കരിക്കോട്ടക്കരി : : കരിക്കോട്ടക്കരി കേന്ദ്രമാക്കി നടന്നു വന്നിരുന്ന വൻ ചീട്ടുകളി പിടികൂടി കരിക്കോട്ടക്കരി പോലീസ് ഇൻസ്‌പെക്ടർ ശിവൻ ചോടത്തിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്. രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കരിക്കോട്ടക്കരി കേന്ദ്രമാക്കി നടന്നു കൊണ്ടിരുന്ന ചീട്ടുകളി പിടികൂടിയത്. കുറച്ചു ദിവസങ്ങളിലായി നിരീരക്ഷണത്തിനോടുവിലാണ് ഇന്ന് പുലർച്ചെ ചീട്ടുകളി പിടികൂടിയത് ഇവരിൽ നിന്നും ഒരുലക്ഷത്തി മുപ്പതിയൊന്നായിരത്തി എഴുന്നൂറു രൂപയാണ് പിടിച്ചെടുത്തത്.സനിൽ കുമാർ , വിജയൻ .,അബ്രഹാം .കെ .ജി  കീഴ്പ്പള്ളി, ബിജു.കെ.ജെ , മണത്തണ, മുഹമ്മദ്  പേരാവൂർ, ജോൺ ടി.കെ , കണിച്ചാർ, ജയരാജൻ വെള്ളാർ വള്ളി  എന്നിവരെയാണ് പിടികൂടിയത്. ഇൻസ്‌പെക്ടർ ശിവൻ ചോടത്ത്, സിപിഒ മാരായ സതീഷ് സെബാസ്റ്റ്യൻ, പ്രതീഷ് , ബദറുദീൻ, ഡ്രൈവർ സിപിഒ സന്തോഷ്‌ എന്നിവരും ചേർന്നാണ് പിടികൂടിയത്.



    ليست هناك تعليقات

    Post Top Ad

    Post Bottom Ad