Header Ads

  • Breaking News

    ശിവമോഗ സ്‌ഫോടനം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    ന്യൂഡൽഹി : ശിവമോഗ സ്‌ഫോടന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഏട്ട് പേരാണ് സ്‌ഫോടനത്തിൽ മരണമടഞ്ഞത്. ശിവമോഗയിൽ ജലാറ്റിൻ സ്റ്റിക്കുമായി പോയ ട്രക്കാണ് പൊട്ടിത്തെറിച്ചത്.

    ദുരന്തത്തിൽ ഇരകളായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കർണ്ണാടക മുഖ്യമന്ത്രി യദ്യൂരപ്പക്ക് നിർദ്ദേശം നൽകി.

    ഇന്നലെ രാത്രി ശിവമോഗയിൽ ഹോസനുഡ ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്. കർണ്ണാടകയിലെ ക്രഷർ യൂണിറ്റിലേക്ക് കൊണ്ടു പോവുകയായിരുന്ന ജലാറ്റിനാണ് പൊട്ടിത്തെറിച്ചത്. മരിച്ചവരെല്ലാം ബീഹാറിൽ നിന്നുള്ള തൊഴിലാളികളാണ്. അറുപതു കിലോമീറ്റർ അകലെവരെ ശബ്ദം കേട്ടതായാണ് വിവരം.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad