Header Ads

  • Breaking News

    മുസ്ലീം ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു

    മലപ്പുറം: മുസ്ലീം ലീഗ് പ്രവർത്തകനെ കുത്തി കൊന്നു. കീഴാറ്റൂർ ഓറവുംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ(26) ആണ് കുത്തേറ്റ് മരിച്ചിരിക്കുന്നത്. സമീറിന്റെ ബന്ധുവിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്.

    സംഘർഷത്തിൽ പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെയോടെമരിക്കുകയാണ് ഉണ്ടായത്. എന്നാൽ അതേസമയം കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിക്കുകയുണ്ടായി. രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. പ്രദേശത്ത് രാഷ്‌ട്രീയ സംഘർഷം നിലനിന്നിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad