Header Ads

  • Breaking News

    കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവം ; കൊല്ലപ്പെട്ടയാളുടെ സുഹൃത്ത് പിടിയില്‍

    കൊച്ചി : കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഫോര്‍ട്ട് കൊച്ചി മനാശ്ശേരിയില്‍ ജോബിയാണ് കൊല്ലപ്പെട്ടത്. യുവാവിനെ കൊലപ്പെടുത്തി കത്തിച്ചതാണെന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി. സംഭവത്തില്‍ ജോബിയുടെ സുഹൃത്ത് മാനാശ്ശേരി ബിനോയിയെ പൊലീസ് പിടികൂടി.

    ഇരുവരും പുതുവര്‍ഷ ദിനം കൊച്ചിയിലുണ്ടായ കവര്‍ച്ചാ കേസിലെ പ്രതികളാണ്. മോഷണ മുതല്‍ പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ജോബിയുടെ അയല്‍ക്കാരന്‍ കൂടിയാണ് ബിനോയ്. ഇന്നലെ ഉച്ചയ്ക്ക് നാട്ടുകാരാണ് റെയില്‍വേ ട്രാക്കിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. ട്രാക്കിലേക്ക് തല വച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും കത്തിയ്ക്കാന്‍ ഉപയോഗിച്ച ലൈറ്ററും, പെട്രോള്‍ നിറച്ചിരുന്ന കുപ്പിയും കണ്ടെടുത്തിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad