റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു
മലപ്പുറം: റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ഒമ്പത് വയസുകാരൻ ജാസിൽ ബാദുഷാണ് അപകടത്തിൽ ദാരുണമായി മരിച്ചിരിക്കുന്നത്. തിരൂരങ്ങാടി സ്വദേശിയായ ഇബ്രാഹീം ബാദുഷയുടെയും മഹ്റൂഫയുടെയും മകനാണ് ജാസിൽ. റോഡിന് എതിർവശത്തുള്ള ബന്ധുവീട്ടിൽനിന്ന് തിരിച്ചുവരുന്നതിനിടെയാണ് കുട്ടി അപകടത്തിൽപ്പെടുകയുണ്ടായത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അപകടം ഉണ്ടായിരിക്കുന്നത്. ഉടൻ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടക്കൽ ഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് ജാസിൽ. മെഹ്സിൻ ബാദുഷ, ഐസിൻ ബാദുഷ എന്നിവരാണ് സഹോദരങ്ങൾ. ഖബറടക്കം ഇന്ന് നടക്കും.
ليست هناك تعليقات
إرسال تعليق