Header Ads

  • Breaking News

    കടന്നലാക്രമണം; 7 പേ‍ർക്ക് പരിക്ക്

    കോട്ടയം: കാഞ്ഞിരപ്പളളിയിൽ കടന്നലിന്‍റെ കുത്തേറ്റ് 7 പേ‍ർക്ക് പരിക്കേറ്റിരിക്കുന്നു. കാടുവെട്ടുന്നതിനിടെയാണ് തോട്ടം തൊഴിലാളികളായ സ്ത്രീകൾക്ക് പരിക്കേറ്റത്.

    ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം നടന്നത്. കാഞ്ഞിരപ്പളളി പാറത്തോട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ സ്ത്രീകൾക്ക് നേരെയാണ് കടന്നലിന്‍റെ ആക്രമണം ഉണ്ടായിരിക്കുന്നത്. റബ്ബർ തോട്ടത്തിലെ കാടുവെട്ടുന്നതിനിടെ അബദ്ധത്തിൽ കടന്നൽ കൂട് തകരുകയായിരുന്നു ഉണ്ടായത്. സംഭവ സമയത്ത് ഉണ്ടായിരുന്ന എല്ലാ തൊഴിലാലികൾക്കും കുത്തേറ്റു. ഉടൻ തന്നെ ഇവർ തോട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

    ഇവരെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad