Header Ads

  • Breaking News

    കണ്ണൂരിൽ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് 873 പേര്‍ക്ക് നല്‍കി

    കണ്ണൂർ:
    ജില്ലയില്‍ വ്യാഴാഴ്ച്ച 873 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 105 പേര്‍ക്കും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 75 പേര്‍ക്കും, പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 87 പേര്‍ക്കും, മട്ടന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 108 പേര്‍ക്കും, അഴീക്കോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 102 പേര്‍ക്കും, പാപ്പിനിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 109 പേര്‍ക്കും, തളിപ്പറമ്പ താലൂക്ക് ആശുപത്രിയില്‍ 110 പേര്‍ക്കും, പഴയങ്ങാടി താലൂക്ക് ആശുപത്രിയില്‍ 86 പേര്‍ക്കും, ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 91 പേര്‍ക്കും കുത്തിവെപ്പ് നല്‍കി. ഇതുവരെ 3742 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ കൊവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad